കോൽക്കത്ത: നിലമ്പൂർ എംഎൽഎ പി.വി.അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അൻവറിന് അംഗത്വം നൽകി. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. അൻവറിൻ്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അൻവറിനെ സ്വാഗതം ചെയ്യുകയാണെന്ന് അ ഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്‌തു. അൻവറിന് തൃണമൂൽ കോൺഗ്രസ് സംസ്ഥാ ന കോ-ഓർഡിനേറ്റർ സ്ഥാനം നൽകിയേക്കു മെന്ന് സൂചനയുണ്ട്. എഡിജിപി എം.ആർ.അ ജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എതിരെ ആരോപ ണം ഉന്നയിച്ചാണ് അൻവർ എൽഡിഎഫ് വിട്ട
പിന്നീട് ഡിഎംകെയിൽ ചേരാൻ ശ്രമിച്ചെങ്കി ലും അതു നടക്കാതെ പോയി. ഇതിനിടെ യു ഡിഎഫിലേക്കു പോകുന്നെന്ന തരത്തിൽ ചർച്ചകളും കൂടിക്കാഴ്‌ചകളും പുരോഗമിക്കെയാണ് അപ്രതീക്ഷിതമായി തൃണമൂലിന്റെ ഭാഗമായത്.
ഇതൊക്കെ സാധാരണ കഥ. എന്നാൽ അൻവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമെന്താണ്? കെപിസിസി പ്രസിഡൻ്റിന് അൻവറിൻ്റെ യഥാർഥ ലക്ഷ്യം എന്താണെന്ന് വ്യക്തമായതോടെയാണ് യു ഡി എഫ് പ്രവേശനം വേണ്ടെന്ന് വച്ച് അൻവർ കൽക്കട്ടയ്ക്ക് വിട്ടത്. യഥാർഥത്തിൽ പിണറായി വിജയൻ്റെ ചാരനാണ് അൻവർ. ഇപ്പോൾ നടക്കുന്നത് വിജയൻ്റെ പിടിച്ചു നിൽക്കാനുള്ള നീക്കങ്ങളുടെ ബാക്കിയായുള്ള കളികളാണ്. ഇസ്ലാമിക കക്ഷികളുമായി രാഷ്ട്രീയ സാമുദായിക വ്യാപാര ബന്ധം സ്ഥാപിച്ചാണ് പിണറായി വിജയൻ 1997 മുതൽ കേരള രാഷ്ട്രീയത്തിൽ പിടിച്ചു കയറിയത്. സിപിഎമ്മിനെ കൈപ്പിടിയിൽ ഒതുക്കി പതിയെ ഭരണം കുടുംബത്തിൻ്റെ കൈവശം ഉറപ്പിച്ചു നിർത്താൻ നടത്തിയ നീക്കമാണ് അൻവർ കളിയുടെ അവസാന ലക്ഷ്യം. സമീപ കാലം വരെ വിജയൻ്റെ വലംകൈയായിരുന്ന അൻവർ പെട്ടെന്നാണ് വിജയൻ വിരുദ്ധനായത്. എന്തുകൊണ്ട്? ഉത്തരം ലളിതം. പാർട്ടിയിലും ഭരണത്തിലും ഒരു ചെറിയ അട്ടിമറി സൃഷ്ടിച്ച് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം വിജയൻ നടത്തിയിരുന്നു. ആ അട്ടിമറി നീക്കത്തിന് കാരണം ലീഗിലെ ഒരു വിഭാഗവുമായും എസ് ഡി പി ഐ തുടങ്ങിയ കക്ഷികളുമായും ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സാമുദായികമായി ഉണ്ടാക്കിയ രഹസ്യ കരാറുമാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് അവശിഷ്ടങ്ങൾ ജയിലിൽ ആയതോടെ 2047 എന്ന ലക്ഷ്യം നഷ്ടപ്പെട്ട പിഎഫ് ഐ തിരിച്ചടിക്കാൻ 2024 ൽ നടത്തിയ നീക്കമായിരുന്നു അത്. ആ നീക്കത്തിന് പിന്നിലുള്ള പ്രവർത്തനം 2016ൽ ആരംഭിച്ചതായിരുന്നു. പഴയ സിമി പ്രവർത്തകനായ ഒരു എം എൽ എ, വിജയൻ്റെ പഴയ സുഹൃത്തായ ഒരു വിവാദ വ്യവസായിയുടെ ബന്ധുവും സിപിഎമ്മിൻ്റ യുവജന വിഭാഗം മുൻ നേതാവുമായ ഒരാൾ, പിന്നെ അൻവർ എന്നിവരാണ് ആ നീക്കത്തിന് ചുക്കാൻ പിടിച്ചിരുന്നത്. എന്നാൽ വിജയൻ്റെ നീക്കത്തെ തടഞ്ഞ് പാർട്ടിയിൽ ബി ജെ പി പക്ഷം പിടിമുറുക്കി. ബിജെപിയുമായി രഹസ്യ സഖ്യമുള്ള പി.ജയരാജൻ, പി.ശശി എന്നിവരും പരസ്യ സഖ്യമുള്ള ഇ.പി.ജയരാജൻ എന്നിവരുമാണ് വിജയൻ്റെ നീക്കത്തിന് തടസ്സമായത്. ഈ തടസ്സ കമ്പനികൾ രംഗത്ത് വന്നതോടെ പഴയ ആർ എസ് എസ് സഖ്യത്തിലെ താരമായിരുന്ന വിജയന് പിൻവാങ്ങേണ്ടി വന്നു. അതോടെ പിടിവിട്ട ഒരു എം എൽ എ മൗനത്തിലേക്കും അൻവർ വിജയൻ കമ്പിനിയുടെ പുറത്തേക്കും പോകേണ്ട സ്ഥിതി വന്നു. യുഡിഎഫിൽ ലീഗിൻ്റെ സഹായത്തോടെ അൻവറിനെ തിരുകി കയറ്റാനുള്ള വിജയൻ്റെ നീക്കത്തെ തടഞ്ഞത് കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ്റെ ഒഴിഞ്ഞു മാറുന്ന നിലപാടാണ്. ഇനി തൃണമൂലിനെ കൂട്ടി ഇന്ത്യ സഖ്യത്തിലൂടെ യുഡിഎഫിൽ എത്തുകയാണ് വിജയനും അൻവറും ലക്ഷ്യമിടുന്നത്.
Vijayan's spy in Trinamool.